1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. rape case in banglur school rape , rape case , rape , school , police , arrest

മൂന്നു വയസുകാരിയെ സ്‌കൂളിലെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു

എല്‍കെജി വിദ്യാര്‍ഥിനി
നഗരത്തിലെ സ്കൂളില്‍ മൂന്നു വയസുകാരിയായ എല്‍കെജി വിദ്യാര്‍ഥിനിയെ സ്‌കൂളിലെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു. സ്വകാര്യ സ്‌കൂളിലെ അറ്റന്‍ഡറായ യുവാവ് കുട്ടിയെ  രണ്ടു തവണ സ്‌കൂളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

ഈസ്റ്റ് ബാംഗ്ലൂരിലെ സ്‌കൂളിലാണ് കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. വിട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡനവിവരം പറയുകയും രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അറ്റന്‍ഡറെ അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സ്കൂള്‍ അധികൃതര്‍ മുതിര്‍ന്നിട്ടില്ല. കഴിഞ്ഞ ജൂലൈക്ക് ശേഷം ഇതു അഞ്ചാം തവണയാണ് ഇത്തരത്തില്‍ പിഞ്ചു ബാലികമാരെ പീഡിപ്പിച്ച പരാതി വരുന്നത്.

സ്കൂളുകളില്‍ കൊച്ചു കുട്ടികളെ നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ സിസിടിവി കാമറകളും സ്‌കൂള്‍ ബസുകളില്‍ ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തണമെന്നു പൊലിസ് ആവശ്യപ്പെട്ടിട്ടും മിക്ക സ്‌കൂളുകളും ഇതു നടപ്പിലാക്കിയിട്ടില്ല .


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin