താനെ|
VISHNU.NL|
Last Modified തിങ്കള്‍, 26 മെയ് 2014 (16:31 IST)
മുംബൈയിലെ താനെയില്‍ 16-കാരി കൂട്ടമാനഭംഗത്തിനിരയായി. പല്‍ഘാര്‍ താലൂക്കിലെ ബോയ്സറിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ തന്നെയാണ് എന്നാണ് സൂചന. പെണ്‍കുട്ടിയോടെപ്പം ജോലി ചെയ്തിരുന്നവരാണ് ഇവര്‍.
ബോയ്സറിലെ ഒരു ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന പെണ്‍കുട്ടി അവിടെവച്ചാണ് യുവാക്കളുമായി പരിചയത്തിലായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ഇവര്‍ ബോയ്സര്‍ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കി.
സ്വബോധം നഷ്ടമായ പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയ ശേഷം ഇരുവരും ചേര്‍ന്ന് മാനഭംഗത്തിനിരയാക്കുകയായിരുന്നു. ബോധം വീണ്ടെടുത്ത ശേഷം താന്‍ മാനഭംഗത്തിനിരയായി എന്നു മനസിലാക്കിയതിനെ തുടര്‍ന്ന് കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികളായ ഷക്കീല്‍ അബ്ദുള്‍ അന്‍സാരി, സന്തോഷ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇവരില്‍ അന്‍സാരി അറസ്റ്റിലായി. സന്തോഷ് ഇപ്പോഴും ഒളിവിലാണ്.