സജിത്ത്|
Last Modified ബുധന്‍, 8 മാര്‍ച്ച് 2017 (14:24 IST)
ലോക വനിതാ ദിനത്തില്‍ വേറിട്ടൊരു ആശംസയുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ‘ലോകത്തിലെ എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ’ എന്നാണ് രാം ഗോപാല്‍ വര്‍മ്മ തന്റെ ട്വിറ്ററിലൂടെ വനിതാദിന സന്ദേശമായി നല്‍കിയിരിക്കുന്നത്. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ഇത്രയും കാലം പറഞ്ഞതെല്ലാം മറികടന്നാണ് ഇത്തരമൊരു സന്ദേശവുമായി വര്‍മ എത്തിയിരിക്കുന്നത്.
വനിതാദിനത്തില്‍ സ്ത്രീകളോട് എന്താണ് പുരുഷന്മാര്‍ ചെയ്യുന്നതെന്ന് തനിക്കറിയില്ല. എങ്കിലും വര്‍ഷത്തിലൊരു ദിവസം 'മെന്‍സ് വിമെന്‍സ് ഡേ' എന്ന പേരിലും ഒരു ആഘോഷം നടത്തേണ്ടത അത്യാവശ്യമാണെന്നും വര്‍മ്മ അഭിപ്രായപ്പെടുന്നു. വനിതാ ദിനത്തെ ‘പുരുഷ ദിനം’ എന്നാണ് വിളിക്കേണ്ടതെന്നും സ്ത്രീകളെക്കാളേറെ ആ ദിനം ആഘോഷിക്കുന്നത് പുരുഷന്മാരാണെന്നും വര്‍മ പറയുന്നു.