ഞാനും മോഡിയും സ്വയംസേവകരാണ്, അതില്‍ ആര്‍ക്കും പ്രശനം ഉണ്ടാകേണ്ടതില്ല: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി| VISHNU N L| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (12:14 IST)
താനും പ്രധാനമന്ത്രി നരേന്ദ്ര മൊഡിയും ആര്‍‌എസ്‌എസ് സ്വയം സേ‌വകരാണെന്നും അതില്‍ ആര്‍ക്കും പ്രശ്നമുണ്ടാകേണ്ട കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ സിംഗ്. ബിജെപി- ആര്‍‌‌എസ്‌എസ് ഏകോപന യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്തത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഞാന്‍ മൊഡിയും സ്വയം‌സേവകരാണെന്ന് എല്ലാവരോടും വ്യക്തമാക്കുന്നു. അത് എല്ലാവര്‍ക്കും അറിയുന്ന യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും പ്രശ്നമുള്ളതായി അറിയില്ല്. അങ്ങനെ ഉണ്ടാകാന്‍ സാധ്യതയുമില്ല. ഏകോപന യോഗത്തില്‍ പങ്കെടുത്തതില്‍ രഹസ്യമായ ഒരു സത്യപ്രതിജ്ഞാ ലംഘനവും ഇല്ലെന്നും രാജ്നാഥ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :