ചെന്നൈ|
jibin|
Last Updated:
ഞായര്‍, 7 മെയ് 2017 (13:25 IST)
സൂപ്പർസ്റ്റാർ രജനീകാന്ത് ബിജെപിയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതാവും ചലച്ചിത്ര താരവുമായ നഗ്‍മ രജനിയുമായി കൂടിക്കാഴ്‌ച നടത്തി.
അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ നഗ്‍മ ചെന്നൈയിലെ വസതിയിലെത്തിയാണു രജനീകാന്തുമായി സംസാരിച്ചത്. അതേസമയം, ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും തയാറയിട്ടില്ല.
രജനീകാന്ത് നഗ്‍മയുമായി കൂടിക്കാഴ്‌ച നടത്തിയതോടെ തമിഴ്‌നാട്ടിലെ ബിജെപിയടക്കമുള്ള സമ്മര്‍ദ്ദത്തിലായി. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചു രജനിയും നഗ്‌മയും ചർച്ച ചെയ്‌തുവെന്നാണ് സൂചന.