ന്യൂഡല്‍ഹി|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (14:47 IST)
റെയില്‍വേ സ്‌റ്റേഷനില്‍ ഭിക്ഷ കൊടുക്കാന്‍ മടിച്ച യുവാവുമായി യാചകന്‍ റെയില്‍ ട്രാക്കില്‍ ചാടി. ഉത്തര്‍പ്രദേശിലെ ഔരായ ജില്ലയിലുള് ഫാഭൂണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ട്രെയിന്‍ കയറി രണ്ട് പേരും ദാരുണമായി കൊല്ലപ്പെട്ടു.
റയില്‍വേ സ്‌റ്റേഷനില്‍ ഭിക്ഷ യാചിക്കവെ 100 രൂപ നല്‍കാന്‍ വിസമ്മതിച്ചയാളുമായാണ് 25 വയസുകാരനായ യാചകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
ലാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ശ്രാവണ്‍ കുമാറാണ് മരിച്ചതെന്ന് റയില്‍വേ പൊലീസ് അറിയിച്ചു. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന ഇയാളെ 25 വയസോളം പ്രായമുള്ള യാചകന്‍ 100 രൂപയ്ക്കായി സമീപിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ച ശ്രാവണ്‍ കുമാറിനെ പിടിച്ചു വലിച്ചു കൊണ്ടുപോയ യാചകന്‍ അതുവഴി വരികയായിരുന്ന ഡല്‍ഹി-കൊല്‍ക്കത്ത രാജധാനി എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ട്രാക്കിലാകെ ചിന്നിച്ചിതറിയ നിലയിലായിരുന്ന ഇരുവരുടെയും മൃതദേഹങ്ങള്‍ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.
യാചകനായ യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് റയില്‍വേ പൊലീസ് പറയുന്നത്.അതേസമയം യാചകന്‍ ട്രെയിനിന് മുന്നിലേക്ക് വലിച്ചിഴക്കവെ ശ്രാവണ്‍ കുമാര്‍ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും ദൃസാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.