1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Railway Bomb Bihar

ബീഹാറില്‍ റെയില്‍വെ ട്രാക്കില്‍ ബോംബ്

Railway Bomb
റെയില്‍വേ ട്രാക്കില്‍ നിന്ന് ബോംബ് കണ്ടെത്തി. ബിഹാറിലെ ഗയാ ജില്ലയിലെ റെയില്‍വെ ട്രാക്കില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. ഗുരാരു റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത് നാടന്‍ ബോംബാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ട്രാക്ക് പരിശോധയ്ക്കിടയിലാണ് ബോംബ് കണ്ടെത്തിയത്. ഇതുവഴി വന്‍ ദുരന്തം ഒഴിവാക്കുന്നതിന് സാധിച്ചു. തുടര്‍ന്ന് 2 മണിക്കൂര്‍ ഇതു വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പോലീസ് എത്തി ബോംബ് നിര്‍വീര്യമാക്കി. കഴിഞ്ഞ ദിവസം ഇതിന്റെ സമീപ പ്രദേശത്ത് മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
റോഡില്‍ തീ കൊളുത്തി റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു