ബംഗളൂരു|
VISHNU N L|
Last Modified ബുധന്‍, 25 നവംബര്‍ 2015 (18:17 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കാന്‍ അവസരം തേടി ചെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ബംഗളൂരുരാഹുല്‍ ഗാന്ധിക്ക് ബംഗളൂരുവിലെ വനിതാ കോളജ് വിദ്യാർഥിനികള്‍ നല്‍കിയത് നല്ല ചൂടന്‍ തിരിച്ചടി. മോഡിസര്‍ക്കാര്‍ കൊണ്ടുവന്ന ശുചിത്വ ഭാരത്മ്, മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സ്വപ്ന പദ്ധതികള്‍ പരാജയമാണെന്ന്സ്ഥാപിക്കാന്‍ ശ്രമിച്ച രാഹുലിനെ തുടക്കത്തില്‍ തന്നെ വിദ്യാര്‍ഥിനികള്‍ തകര്‍ത്തുകളഞ്ഞു. ഒടുവില്‍ തനിക്ക് അഭിപ്രായമില്ല എന്ന് പറഞ്ഞ് രാഹുലിന് തടിതപ്പേണ്ടിവന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളജുകളിലേക്കും സർവകലാശാലകളിലേക്കും നടത്തുന്ന സന്ദര്‍ശന പരമ്പരയ്ക്ക് തുടക്കം കുറിച്ച് ബംഗളൂരു മൗണ്ട് കാർമൽ വനിതാ കോളജ് സന്ദർശിച്ച് സംസാരിക്കവെയാണ് രാഹുൽ 'പണി' മേടിച്ചത്. നരേന്ദ്ര മോഡിയുടെ ശുചിത്വ ഭാരതം പരിപാടി വിജയമാണോയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് സദസ് ഒന്നാകെ അതെ എന്നു മറുപടി നൽകിയത്.
ഇതോടെ പ്രതിരോധത്തിലായ രാഹുല്‍ അടുത്ത ചീട്ടെറിഞ്ഞു. അങ്ങനെയെങ്കിൽ പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി വിജയമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അതിനും ഉത്തരമായി അതേ എന്ന് തന്നെയാണ് ലഭിച്ചത്. ഉടന്‍ തന്നെ അടുത്ത ചോദ്യവും രാഹുല്‍ ചോദിച്ചു..യുവാക്കളായ നിങ്ങൾക്ക് ആവശ്യത്തിന് ജോലി സാധ്യതകൾ ഇവിടെയുണ്ടോ? അതായിരുന്നു ചോദ്യം. അവിടെയും രാഹുലിന് നിരാശ തന്നെയായിരുന്നു. അതിന്റെ മറുപടിയും മോഡിക്ക് അനുകൂലമായതോടെ തനിക്കു പക്ഷേ ആ അഭിപ്രായമില്ല എന്നു പറഞ്ഞ് രാഹുല്‍ തടിതപ്പുകയായിരുന്നു.
പ്രധാനമന്ത്രി ഒറ്റയ്ക്കാണ് ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്നതുൾപ്പെടെയുള്ള വിമർശനങ്ങൾക്ക് പിന്നാലെയാണ് ശുചിത്വ ഭാരതം പരിപാടി വിജയമാണോയെന്ന ചോദ്യത്തിന് സ്ത്രീകളുടെ സദസ് അതെ എന്നു മറുപടി നൽകിയത്.
പിന്നീട് ചോദ്യോത്തര വേളയിലും കുഴക്കുന്ന ചോദ്യങ്ങളുമായാണ് വിദ്യാർഥിനികൾ യുവനേതാവിനെ നേരിട്ടത്.
ബിഹാറിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിനൊപ്പം കൂട്ടുകൂടാനുള്ള കോൺഗ്രസ് ശ്രമത്തെക്കുറിച്ചു ചോദിച്ച വിദ്യാർഥിനികൾ ഇത് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യുന്നതിന് തെളിവല്ലേയെന്നും ചോദിച്ചു. ഈ പശ്ചാത്തലത്തിൽ അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന്റെ നിലപാടെന്തെന്ന് വിശദമാക്കാനും അവർ രാഹുലിനോട് ആവശ്യപ്പെട്ടു.
ലാലു പ്രസാദ് യാദവ് നിലവിൽ സർക്കാരിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ മറുപടി പറഞ്ഞത്. അഴിമതിരഹിത ബിഹാറിനായാണ് തങ്ങളുടെ പ്രവർത്തനമെന്ന ലാലുവിന്റെ മകൻ തേജസ്വി യാദവിന്റെ പ്രസ്താവനയും രാഹുൽ മറുപടിയിൽ ഉദ്ധരിച്ചു.