റഫാല്‍ യുദ്ധവിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ത്യയിലെത്തി

ശ്രീനു എസ്| Last Modified വ്യാഴം, 28 ജനുവരി 2021 (12:55 IST)
റഫാല്‍ യുദ്ധവിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ത്യയിലെത്തി. മൂന്ന് വിമാനങ്ങളാണ് എത്തിയത്. യുഎഇയില്‍ നിന്ന് ഇന്ധനം നിറച്ചാണ് യുദ്ധവിമാനങ്ങള്‍ എത്തിയത്. ഇതോടെ ഇന്ത്യയിലെത്തിയ റഫേല്‍ വിമാനങ്ങളുടെ എണ്ണം 11 ആയി. 36വിമാനങ്ങള്‍ക്കാണ് ഫ്രാന്‍സുമായി കരാര്‍ ചെയ്തിട്ടുള്ളത്. 59000കോടി രൂപയാണ് യുദ്ധവിമാനങ്ങള്‍ക്കായി ഇന്ത്യ ചിലവാക്കിയത്.

100കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്നും വായുവിലേക്ക് അയക്കാവുന്ന മിസൈല്‍, ക്രൂസ് മിസൈല്‍, 14ഓളം ആയുധ സംഭരണികള്‍, എന്നീ സൗകര്യങ്ങള്‍ ഈ യുദ്ധവിമാനങ്ങളുടെ പ്രത്യേകതയാണ്. 2023ഓടെ എല്ലാ വിമാനങ്ങളും ഇന്ത്യയില്‍ എത്തിച്ചേരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :