1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pune Accident News

പൂനെയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറുതൊഴിലാളികള്‍ മരിച്ചു

Pune
പൂനെയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറുതൊഴിലാളികള്‍ മരിച്ചു. യെരവാഡയിലെ ശാസ്ത്രിനഗറിലാണ് അപകടം നടന്നത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കെട്ടിയ ഇരുമ്പ് വലയാണ് താഴേക്ക് പതിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ലാബിനിടയില്‍ കുടുങ്ങിക്കിടന്നവരെ കട്ടറുകള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. 
അടുത്ത ലേഖനം
ചരിത്രത്തിൽ ആദ്യമായി ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇടിവ്, നഷ്ടം 20,000 കോടി ഡോളർ