1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Whatsapp India News

വാട്‌സാപ്പില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു

Whatsapp
വാട്‌സാപ്പില്‍ കടുത്ത നിയന്ത്രണം. അക്കൗണ്ടുകള്‍ നിരോധിക്കും. ഒരേ നമ്പറില്‍ നിന്ന് വാട്‌സാപ്പിലൂടെ ഒന്നിലേറെ തവണ വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് വാട്‌സാപ്പ്. കേന്ദ്ര സര്‍ക്കാരിന് വാട്‌സാപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇതിലേക്കായി അക്കൗണ്ട് ഉടമയുടെ ഐപി അഡ്രസ്സ്, ടെലികോം കമ്പനി വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍പ്രയോജനപ്പെടുത്താനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഈ നമ്പര്‍ ഉപയോഗിച്ച് വീണ്ടും രജിസ്റ്റര്‍ ചെയ്താലും സന്ദേശങ്ങള്‍ അയക്കാന്‍ അനുവദിക്കാതെ തടയും.  
അടുത്ത ലേഖനം
പാക്കറ്റ് ചപ്പാത്തി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്