അഭിറാം മനോഹർ|
Last Modified ബുധന്‍, 1 ഡിസംബര്‍ 2021 (20:06 IST)
രാഷ്ട്രപതി ഒപ്പ് വെച്ചതോടെ വിവാദകാർഷിക നിയമങ്ങൾ റദ്ദായി. മൂന്ന് കാർഷിക നിയമങ്ങളാണ് റദ്ദായത്. നവംബര്‍ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
തുടർന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാർലമെന്റിന്റെ ഇരു സഭകളും നിയമം റദ്ദാക്കുന്നതിനുള്ള ബില്ലുകൾ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുകയായിരുന്നു. ബില്ലിന്റെ മേൽ ചർച്ച നടത്താത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.ഇതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്.