അസൗകര്യമെന്ന് സർക്കാർ: രാഷ്ട്രപതി ശബരിമലയിലേക്കില്ല, കൊച്ചിയില്‍ നിന്നും ലക്ഷ്യദ്വീപിലേക്ക് പോകും

മകരവിളക്ക് തീര്‍ത്ഥാടന സമയമായതിനാൽ മൂന്ന് ദിവസം കൊണ്ട് രാഷ്ട്രപതിക്കായി സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു.

തുമ്പി ഏബ്രഹാം| Last Modified വ്യാഴം, 2 ജനുവരി 2020 (08:22 IST)
രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ യാത്രാ പരിപാടികളില്‍ ശബരിമലയില്ല. ജനുവരി ആറിനായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്താനിരുന്നത്.
മകരവിളക്ക് തീര്‍ത്ഥാടന സമയമായതിനാൽ മൂന്ന് ദിവസം കൊണ്ട് രാഷ്ട്രപതിക്കായി സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു. പ്രധാനമായും ഹെലിപ്പാഡിന്റെ അസൗകര്യമായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയത്.

പാണ്ടിത്താവളത്തില്‍ ഹെലിപ്പാഡായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുള്ളതെന്നും ഈ സംവിധാനം ഉപയോഗിക്കാമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ രാഷ്ട്രപതി ഭവനെ അറിയിച്ചത്.

രാഷ്ട്രപതി ആറാം തിയ്യതി കൊച്ചിയില്‍ എത്തുകയും ഏഴാം തിയ്യതി ലക്ഷ്വദ്വീപ് സന്ദര്‍ശനം നടത്തുകയും ചെയ്യും. ലക്ഷ്വദ്വീപിലെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഒന്‍പതാം തിയ്യതി ഡൽഹിയിലേക്ക് മടങ്ങും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :