മനുഷ്യനെ കുരങ്ങനാക്കുന്ന കാലമാണിത്: കേന്ദ്രമ‌ന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

കേന്ദ്രമന്ത്രിയെ പരിഹസിച്ച് നടൻ

aparna| Last Modified ചൊവ്വ, 23 ജനുവരി 2018 (08:03 IST)
കേന്ദ്രമന്ത്രി സത്യപാല്‍സിങിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. സത്യപാല്‍സിങ് അടുത്തിടെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്.

പ്രാചീനകാലം ചികഞ്ഞ് മനുഷ്യനെ കുരങ്ങനാക്കി മാറ്റാനുളള ശ്രമമാണ് നടക്കുന്നതെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി. കുരങ്ങൻ മനുഷ്യനാവുന്നത് കണ്ടിട്ടില്ലെന്ന് പറഞ്ഞ മന്ത്രിയോട് അതിന് വിപരീതമായ കാഴ്ചയാണ് ഇപ്പോൾ സമൂഹത്തിൽ നടക്കുന്നതെന്ന് പ്രകാശ് ട്വീറ്റ് ചെയ്തു.

'പ്രിയപ്പെട്ട സാര്‍, അതിന് വിപരീതമായ കാഴ്ചയ്ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് നിങ്ങള്‍ക്ക് നിഷേധിക്കാനാകുമോ, അതായത് മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലായുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്’, പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും പാഠ്യപദ്ധതിയില്‍ നിന്നും ഇത് മാറ്റണമെന്നുമുളള സത്യപാല്‍സിങിന്റെ പ്രസ്താവന വിവാദമായിരുന്നു.

കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാദം. താന്‍ ഒരു ശാസ്ത്ര പുരുഷനാണ്. കലാമേഖലയില്‍ നിന്നല്ല താന്‍ വരുന്നതെന്നും രസതന്ത്രത്തിലാണ് പിഎച്ച്ഡി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :