ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ| Sajith| Last Updated: തിങ്കള്‍, 1 ഫെബ്രുവരി 2016 (10:23 IST)
ട്രെയിനിന് മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി ട്രയിന്‍ തട്ടി മരിച്ചു. ഇന്നലെ വൈകുന്നേരം ചെന്നൈയിലെ പൂനാമലൈയിലായിരുന്നു സംഭവം. ജയിംസ് സ്ട്രീറ്റില്‍ താമസിക്കുന്ന ദീനസുകുമാര്‍(17) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്നും തിരികെ വരുമ്പോഴായിരുന്നു ദാരുണമായ ഈ അപകടം.

മൃഗശാലയില്‍ നിന്ന് മടങ്ങിയ സംഘം റെയില്‍വേ ട്രാക്കിനടുത്ത് സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ വണ്ടല്ലൂരിനും ഊരാപക്കത്തിനും ഇടയില്‍ വച്ച് ചെങ്കല്‍പേട്ടിലേക്ക് പോകുകയായിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ഈ കുട്ടികള്‍ ശ്രമിച്ചു. പിറകില്‍ നിന്ന് അമിതവേഗതയില്‍ വരുന്ന ട്രെയിനിനു മുമ്പില്‍ നിന്നയിരുന്നു കുട്ടികള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. കൂടെയുള്ള കുട്ടികള്‍ പെട്ടെന്നു തന്നെ ട്രാക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടുവെങ്കിലും ദീന ട്രാക്കില്‍ കുടുങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :