ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടറല്ല; പേരിന് മുന്‍പ് 'Dr' ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം

രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും ഇത് കാരണമാകുമെന്നതാണ് പറയുന്നത്.

Doctors, Medical Prescription should be readable, Medical List, Medicine Note
Doctor
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2025 (11:38 IST)
ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടറല്ലെന്നും അതിനാല്‍ പേരിന് മുന്‍പ് 'Dr' ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം. രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും ഇത് കാരണമാകുമെന്നതാണ് പറയുന്നത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ഐഎപിഎംആര്‍) ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകള്‍, 2025 ലെ ഫിസിയോതെറാപ്പിയ്ക്കുള്ള കോംപിറ്റന്‍സി ബേസ്ഡ് കരിക്കുലത്തിലെ വ്യവസ്ഥയ്ക്കെതിരെ എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) അയച്ച കത്തില്‍ ഡിജിഎച്ച്എസ് പറഞ്ഞു.

ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ സിലബസില്‍, ഫിസിയോതെറാപ്പി ബിരുദധാരികള്‍ക്ക് അവരുടെ പേരിന് മുമ്പ് 'ഡോക്ടര്‍' എന്നതും 'പിടി' എന്ന പ്രത്യയവും ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് മെഡിക്കല്‍ ഡോക്ടര്‍മാരായി പരിശീലനം ലഭിച്ചിട്ടില്ലെന്നും അവര്‍ അങ്ങനെ തന്നെ സ്വയം അവതരിപ്പിക്കരുതെന്നും ഡിജിഎച്ച്എസ് ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണത്തിനുള്ള പ്രാഥമിക നിയന്ത്രണ സ്ഥാപനമാണ് ഡിജിഎച്ച്എസ്.

'ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് മെഡിക്കല്‍ ഡോക്ടര്‍മാരായി പരിശീലനം ലഭിച്ചിട്ടില്ല, അതിനാല്‍ 'ഡോ' എന്ന പ്രിഫിക്‌സ് ഉപയോഗിക്കരുത്, കാരണം ഇത് രോഗികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു, ഇത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഡിജിഎച്ച്എസ് ഡയറക്ടര്‍ ജനറല്‍ ഡോ. സുനിത ശര്‍മ്മ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :