കൊള്ളയടിച്ച് എണ്ണക്കമ്പനികള്‍: പെട്രോളിന് മൂന്നു രൂപയും ഡീസലിന് രണ്ടു രൂപയും കൂട്ടി

ഇന്ധന വില കുത്തനേ കൂട്ടി; പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

petrol ,  diesel ,  price hike , എണ്ണക്കമ്പനി , പെട്രോൾ, ഡീസൽ , എണ്ണ വില , ആഭ്യന്തര വിപണി ,
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (21:18 IST)
സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കികൊണ്ട് രാജ്യത്തെ പെട്രോൾ, വില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 3.38 രൂപയും ഡീസലിന് 2.67 രൂപയുമാണ് വില വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയില്‍ വില ഉയര്‍ത്താന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്. ഇന്ന്​ ചേർന്ന എണ്ണക്കമ്പനികളുടെ യോഗത്തലാണ്​ തീരുമാനം.

രണ്ട്​ ആഴ്​ചയിലാണ്​ എണ്ണക്കമ്പനികൾ വില നിർണയത്തിനായി യോഗം ചേരുന്നത്​. ഈ മാസം 15നു നടന്ന ഇന്ധന വില പുനര്‍ നിര്‍ണയത്തില്‍ പെട്രോള്‍ വില ലിറ്ററിന് ഒരു രൂപയും ഡീസല്‍ വില രണ്ടു രൂപയും കുറച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :