പിബി യോഗം തുടങ്ങി; അടവുനയവും കതിരൂര്‍ വധവും ചര്‍ച്ചയ്ക്ക്

 പോളിറ്റ് ബ്യൂറോ , കതിരൂര്‍ വധം , സിപിഎം, ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (12:01 IST)
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. മൂന്നു ദിവസത്തെ യോഗത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ അടവു നയത്തില്‍ മാറ്റം വരുത്തേണ്ട കാര്യവും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ്
വധവും ചര്‍ച്ചയാകും.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന കേന്ദ്രകമ്മിറ്റിയാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയത്തില്‍‌ മാറ്റം വേണമെന്ന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പാഠം ഉള്‍ക്കൊണ്ട് രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വരുത്തുണമെന്ന് തീരുമാനമായിട്ടുണ്ട്. 1996 മുതലുള്ള അടവ്നയത്തിലാണ് മാറ്റം വേണ്ടതെന്നും 1980 മുതലുള്ള അടവ്നയത്തില്‍ മാറ്റം വേണമെന്നും വാദിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്.

മൂന്ന് ദിവസത്തെ യോഗത്തില്‍ ഈ കാര്യത്തില്‍ വ്യക്തത വരുമെന്നാണ് റിപ്പോര്‍ട്ട്.
സഖ്യകക്ഷി രാഷ്ട്രീയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യവും പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയാകും. കൊലപാതകത്തിൽ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കരുതെന്ന വാദം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഉയരാനിടയുണ്ട്.

അക്രമ രാഷ്ട്രീയവും കൊലപാതകവും പാര്‍ട്ടിക്ക് കളങ്കവും ജനങ്ങളുടെ ഇടയില്‍ മോശമായ ചിത്രവും നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മനോജ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പിറക്കിയെങ്കിലും അതില്‍ സംതൃപ്തരല്ല സിപിഎം കേന്ദ്ര നേതാക്കള്‍. അതിനാല്‍ ഈ വിഷയത്തില്‍ സംസ്ഥാനം നല്‍കുന്ന റിപ്പോര്‍ട്ട് പിബി യോഗം പരിശോധിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :