പട്ന എയിംസ് വികസിപ്പിച്ച കൊവിഡ് വാക്സിൻ; ഇന്ന് മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 13 ജൂലൈ 2020 (12:32 IST)
പറ്റ്ന: കൊവിഡ് 19 പ്രതിരോധത്തിനായി പറ്റ്ന ആൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷനം ഇന്ന് ആരംഭിയ്ക്കും. ആശുപത്രി അധികൃതർ തിരഞ്ഞെടുത്ത 18 വളണ്ടിയർമാരിലാണ് ആദ്യഘട്ടത്തിൽ വാക്സിൻ പരീക്ഷിയ്ക്കുക. മരുന്ന് പരീക്ഷണത്തിന് തയ്യാറാണ് എന്ന് വ്യക്തമാക്കി നിരാവധി പേർ എയിംസിനെ ബന്ധപ്പെട്ടിരുന്നു. ഇവരിൽ നന്നും 15 നും 55 നും ഇടയിൽ പ്രായം വരുന്ന 18 പേരെ ഗവേഷകർ തിരഞ്ഞെടുക്കുകയായിരുന്നു.

ഒരോരുത്തരുരെയും ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കിയ ശേഷം ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഐ‌സിഎംആറിന്റെ മാർഗനിദേശം അനുസരിച്ച് ആദ്യ ഡോസ് നൽകുക. തുടർന്നുള്ള 2 മുതൽ 3 മണിക്കൂറുകൾ വരെ ഇവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിയ്ക്കും. പിന്നീട് വീട്ടിലേയ്ക്ക് അയയ്ക്കും. മൂന്ന് ഡോസാണ് പരീക്ഷണത്തിന്റെ ഭാഗമായി ഓരോരുത്തർക്കും നൽകുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :