ന്യൂഡൽഹി|
VISHNU N L|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (08:16 IST)
അതീര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാല്‍ ലംഘനം അവസാനിപ്പിച്ചാല്‍ മാത്രമേ സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങൾ കാണുമ്പോൾ ഇന്ത്യൻ സൈനികർ അവർക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന വെടിവയ്പ്പും അക്രമവും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് നൽകിയാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകാൻ സാധിക്കൂ-രാജ്നാഥ് സിംഗ് കൂട്ടിച്ചേത്തു.
അയൽരാജ്യങ്ങളുമായി
ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. നേപ്പാളിൽ ഭൂകമ്പം ഉണ്ടായപ്പോൾ സഹായവുമായി ഇന്ത്യ എത്തി. കേന്ദ്രത്തിലെ 14 മാസം പ്രായമായ നരേന്ദ്രമോഡി സർക്കാർ രാജ്യത്തിന്റെ മുഖഛായ ലോകത്തിന് മുന്നിൽ മെച്ചപ്പെടുത്തിയെന്നും മന്ത്രി അവകാശപ്പെട്ടു.