പൂഞ്ച് ജില്ലയില്‍ വീണ്ടും പാക്​ വെടിവെപ്പ്​; രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്​മീരിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു.

Indian Army, Pakistan, India Pakistan Border, Ceasefire Violation ജമ്മു, പൂഞ്ച്, പാകിസ്ഥാന്‍, ആക്രമണം, മരണം, ഇന്ത്യ
ജമ്മു| സജിത്ത്| Last Modified ഞായര്‍, 6 നവം‌ബര്‍ 2016 (16:06 IST)
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്കും ഗ്രാമവാസികള്‍ക്കും പരിക്കേറ്റതായും റിപ്പോർട്ടുകളില്‍ പറയുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ആരംഭിച്ച വെടിവയ്പ്പും ഷെല്ലാക്രമണവും ഇപ്പോഴും തുടരുകയാണ്

പ്രതിരോധ മേഖലകളും ജനവാസമേഖലകളും ഉൾപ്പെടെയുള്ള നാലു സ്ഥലങ്ങളിലാണ് പാക്ക് ആക്രമണം നടന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈന്യവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുണ്ടായ പാക്കിസ്ഥാൻ ആക്രമണത്തില്‍ എട്ട് ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ 12 സാധാരണക്കാരും വെടിവയ്പിൽ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :