പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കിയതായി ഇന്ത്യ

അംഗീകൃത ദീര്‍ഘകാല വിസ (LTV),നയതന്ത്ര,ഔദ്യോഗിക വിസകള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് ഇന്ത്യയില്‍ തുടരാം

Pakistan missile attack against India, India vs Pakistan, Pahalgam Terror Attack Live Updates, Saifullah Khalid Pahalgam Attack, Who is Kasuri Pahalgam Attack mastermind, Pahalgam Attack news, India vs pakistan, പഹല്‍ഗാം ഭീകരാക്രമണം, കസൂരി, ലഷ്‌കര്‍
India vs Pakistan
രേണുക വേണു| Last Modified ശനി, 26 ഏപ്രില്‍ 2025 (10:54 IST)

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച എല്ലാ സാധുവായ വിസകളും റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ നിലവിലുള്ള പാക് പൗരന്‍മാരായ വിസ ഉടമകള്‍ രാജ്യം വിടാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അംഗീകൃത ദീര്‍ഘകാല വിസ (LTV),നയതന്ത്ര,ഔദ്യോഗിക വിസകള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് ഇന്ത്യയില്‍ തുടരാം. മെഡിക്കല്‍ വിസ കൈവശമുള്ള പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് 2025 ഏപ്രില്‍ 29 അര്‍ധരാത്രി വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലുള്ളവര്‍ 29 ന് അര്‍ധരാത്രിക്ക് ശേഷം ഇന്ത്യയില്‍ തുടരാന്‍ പാടില്ല.

പഞ്ചാബിലെ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്സ് (ഐ.സി.പി) അടച്ചിരിക്കുകയാണ്. ഏപ്രില്‍ 30 വരെ പാക്കിസ്ഥാന്‍ പൗരന്മാരെ അട്ടാരി അതിര്‍ത്തിയിലെ ഐ.സി.പി വഴി പോകാന്‍ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :