ഓക്‌സിജൻ ക്ഷാമം രൂക്ഷം, 7,000 കിടക്കകൾ വേണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കേജരിവാൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഏപ്രില്‍ 2021 (15:26 IST)
കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായ ഡൽഹിയിൽ വേണ്ട‌ത്ര കിടക്കകളും ഓക്‌സിജൻ സംവിധാനങ്ങളുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 7,000 കിടക്കകൾ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചു.

നിലവിൽ 100ൽ താഴെ ഐസിയു ബെഡുകളാണ് ആശുപത്രികളിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24ൽ നിന്നും മുപ്പതിലേക്ക് ഉയർന്നു. മൊത്തം 10,000 ആശുപത്രി ബെഡുകളിൽ 1,800 എണ്ണം കൊവിഡ് രോഗികൾക്ക് മാറ്റിവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വരും ദിവസങ്ങളിൽ 6,000 ഓക്‌സിജൻ ബെഡുകൾ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി.

യമുന സ്പോർട്‌സ് കോമ്പ്ലെക്‌സ്,കോമൺവെൽത്ത് വില്ലേക് എന്നിവിടങ്ങളിലെ കൊവിഡ് കെയർ സെന്ററുകളിലാകും ക്രമീകരണങ്ങൾ ഒരുക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :