യുവത്വം വിധി നിർണ്ണയിക്കും; രാജ്യത്ത് കന്നിവോട്ടർമാർ 1.5 കോടി

18-19 വയസ്സുളള 1.5 കോടി വോട്ടർമാരാണ് ഇത്തവണ ചൂണ്ടുവിരലിൽ മഷിയടയാളം അണിയുന്നത്.

Last Updated: തിങ്കള്‍, 11 മാര്‍ച്ച് 2019 (10:48 IST)
പൗരാവകാശത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും ഒരു അഗ്നിപരീക്ഷയിലേക്കു കൂടി രാജ്യം പ്രവേശിക്കുകയാണ്. യുവതയുടെ വിധി നിർണ്ണായകമാകുന്ന തെരെഞ്ഞെടുപ്പാണിത്. 18-19 വയസ്സുളള 1.5 കോടി വോട്ടർമാരാണ് ഇത്തവണ ചൂണ്ടുവിരലിൽ മഷിയടയാളം അണിയുന്നത്. ഈ ലോക്സഭാ തെരെഞ്ഞടുപ്പിൽ ആദ്യമായി വോട്ടു ചെയ്യുന്ന യുവജനങ്ങളുടെ എണ്ണം 8.43 കോടിയാണ്.

2019ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം രാജ്യത്ത് 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. 2014 ല്‍ ഇത് 81.45 കോടി ആയിരുന്നു. ഇത് കാണിക്കുന്നത് രാജ്യത്ത് 8.4 കോടി വോട്ടര്‍മാരുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ്. ഇതില്‍ 1.5 കോടി കന്നി വോട്ടര്‍മാരാണ്. മുഴുവന്‍ വോട്ടര്‍മാരുടെ 1.66 ശതമാനമാണിത്. തെരെഞ്ഞടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കാണിത്.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 928,000 പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പിന് 1,035,918 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുന്നത്.
രാജ്യത്ത് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക ആദ്യ ഘട്ടത്തിൽ ഏപ്രിൽ 11ന് തിരഞ്ഞെടുപ്പിന് തുടക്കമാകും. എന്നാൽ കേരളത്തിൽ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണൽ. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :