ബംഗളൂരു|
Rijisha M.|
Last Updated:
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (11:52 IST)
ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ ഹർത്താലിന്റെ ഭാഗമായി ബംഗളൂരു പൂർണ്ണമായും സ്‌തംഭിച്ചു. നഗരത്തിലെ സ്‌കൂളുകളും കോളജുകളും തുറന്നില്ല. കര്‍ണാടകയില്‍ ബന്ദിന് ഭരണകക്ഷിയായ ജനതാദളിന്റെ പിന്തുണയുമുണ്ട്.
ഇതിനു പുറമെ യൂബർ, ഒല ഡ്രൈവേഴ്‌സ് അസോസിയേഷനും ടാക്‌സി ഡ്രൈവര്‍മാരും കര്‍ണാടക ആര്‍ടിസി തൊഴിലാളികളും ബന്ദിന് പിന്തുണയുമായി രംഗത്ത് വന്നതോടെ നഗരം സ്തംഭിച്ചു. എങ്കിലും സ്വകാര്യ വാഹനങ്ങള്‍ കര്‍ണാടകയില്‍ ഓടുന്നുണ്ട്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് അണിചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്ഘട്ടിലെ പ്രതിഷേധത്തിലാണ് പങ്കുചേര്‍ന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ബന്ദിനെ നേരിടുന്നതായി സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്.