ബാറ്ററി ഉരുകി, ഒരു ഭാഗം പൂര്‍ണമായും കത്തി; വണ്‍പ്ലസ് വണ്‍ സ്‌മാര്‍‌ട്‌ഫോണിന് തീപിടിച്ചു - പരിശോധിക്കാമെന്ന് കമ്പനി

  oneplus one , caught fire , fire , police , smartphone , വണ്‍‌പ്ലസ് ഫോണ്‍ , ആമസോണ്‍ , തീ , ഫോണ്‍ കത്തി
Last Modified വെള്ളി, 5 ജൂലൈ 2019 (15:03 IST)
വണ്‍പ്ലസിന്റെ ആദ്യ സ്‌മാര്‍‌ട്‌ഫോണ്‍ മോഡലായ വണ്‍ പ്ലസ് വണിന് തീപിടിച്ചു. രാഹുല്‍ ഹിമലിയന്‍ എന്നയാളുടെ ഫോണാണ് ചൂടായി പുകഞ്ഞ് തീപിടിച്ചത്. സംഭവം ഗൗരവമുള്ളതാണെന്നും വിഷയം അന്വേഷിച്ചു വരികയാണെന്നും വണ്‍പ്ലസ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട ഫോണ്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുകഞ്ഞ് തീപിടിച്ചത്. വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോണ്‍ ആണ് ഇതെന്നും രാഹുല്‍ പറഞ്ഞു.

നിര്‍മിതിയിലുണ്ടായ പിഴവാണ് തീപ്പിടിത്തത്തിന് കാരണം. വണ്‍ പ്ലസും ആമസോണും ഇതില്‍ ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു.

തീ പിടിച്ച ഫോണിന്റെ ചിത്രം രാഹുല്‍ പുറത്തുവിട്ടു. ഫോണിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ബാറ്ററി പൂര്‍ണമായും കത്തി ഉരുകിപ്പോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :