1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Omicron XBB Symptoms

ഒമിക്രോണ്‍ XBB വകഭേദം; രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് XBB ഉപവകഭേദം സ്ഥിരീകരിച്ചാലും കാണിക്കുന്നത്

Omicron XBB Symptoms
ഒമിക്രോണിന്റെ പുതിയ ഉപവകഭേദമാണ് ഇപ്പോള്‍ ചൈനയില്‍ അടക്കം പിടിമുറുക്കിയിരിക്കുന്ന XBB. ഒമിക്രോണിനേക്കാള്‍ അപകടകാരിയാണ് XBB ഉപവകഭേദമെന്ന് പറയാന്‍ യാതൊരു ആധികാരിക തെളിവുകളും നിലവില്‍ ലഭ്യമല്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. നിലവില്‍ ലഭ്യമായിരിക്കുന്ന പഠനങ്ങള്‍ പ്രകാരം XBB ഒമിക്രോണിനേക്കാള്‍ വിനാശകാരിയല്ല. ഡെല്‍റ്റയേക്കാള്‍ പ്രഹരശേഷി കുറവാണ് ഇതിന്. 
 
BA.2.10.1, BA.2.75 എന്നിവയുടെ ഉപവകഭേദം മാത്രമാണ് XBB. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ BA.2.10.1, BA.2.75. എന്നിവയുടെ സമ്മിശ്ര രൂപമാണ് ഇത്. ഒമിക്രോണിന്റെ ഇതുവരെയുള്ള വകഭേദങ്ങളില്‍ നിന്ന് XBB വ്യത്യസ്തമല്ല. പിസിആര്‍, ആര്‍ടികെ ടെസ്റ്റുകളിലൂടെ സാധാരണയായി ഈ വൈറസിന്റെ സാന്നിധ്യവും കണ്ടെത്താന്‍ സാധിക്കും. 
 
ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് XBB ഉപവകഭേദം സ്ഥിരീകരിച്ചാലും കാണിക്കുന്നത്. രോഗലക്ഷണങ്ങള്‍ക്ക് പ്രത്യേകിച്ച് വ്യത്യാസമൊന്നും ഇല്ല. ചുമ, കഫക്കെട്ട്, പനി, തൊണ്ട വേദന, ജലദോഷം, ശരീരവേദന എന്നിവ തന്നെയാണ് XBB ഉപവകഭേദത്തിന്റേയും ലക്ഷണം. 
 
XBB ഉപവകഭേദത്തെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല, XBB ഉപവകഭേദം മറ്റ് വകഭേദങ്ങളില്‍ നിന്ന് അത്യന്തം അപകടകാരിയാണ്, മരണനിരക്ക് കൂടുതലാണ്, ലക്ഷണങ്ങളൊന്നും കാണിക്കില്ല തുടങ്ങിയ വാദങ്ങളെല്ലാം വസ്തുതാവിരുദ്ധവും യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം XBB ഉപവകഭേദത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കോവിഡിനെ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ തെറ്റാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം