കേരളം ഇന്ത്യയിലല്ലേ? മോദിയുടെ കണ്ണിൽ ഓഖി തമിഴ്നാട്ടിൽ മാത്രമേ എത്തിയിട്ടുള്ളു!

ഓഖി ദുരന്തം; തമിഴ്നാടിനു എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്യാമെന്ന് പ്രധാനമന്ത്രി, കേരളത്തിനു ഒന്നുമില്ല?

aparna| Last Modified ശനി, 2 ഡിസം‌ബര്‍ 2017 (15:48 IST)
ഓഖി ചുഴലിക്കാറ്റ് കേരളത്തിലും തമിഴ്നാട്ടിലും നാശം വിതയ്ക്കുകയാണ്. മഴയ്ക്കും കാറ്റിനും ശമനമില്ല. കടൾ ഇപ്പോഴും പ്രക്ഷുബ്ധമായി തുടരുകയാണ്. ഇതിനിടയിൽ ഓഖിയെ തുടർന്ന് ദുരുതത്തിലാ‌യ തമിഴ്നാടിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം ഓഖി ദുരിതങ്ങൾ വിതക്കവേ തമിഴ്നാടിനു മാത്രം സഹായം ചെയ്യാമെന്ന രാജ്യത്തിന്റെ പ്രധാന‌മന്ത്രിയുടെ പ്രഖ്യാപനം വിവാദമാവുകയാണ്. തമിഴാട്ടിലെ മുഖ്യമന്ത്രി പളനിസാമിയെ നേരിൽ വിളിച്ചാണ് മോദി സഹായം വാഗ്ദാനം ചെയ്തത്.

കേരളം ഇന്ത്യയിൽ അല്ലെയെന്നും കേരളത്തിനു മാത്രം എന്തുകൊണ്ട് സഹായം നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശനഷ്ടമാണ് ഓഖി വരുത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :