ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (12:44 IST)
സ്വാതന്ത്ര്യദിനത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായി. ഹോട്ടലില്‍ താമസിക്കുന്ന രോഗിയായ സ്‌ത്രീയെ പരിചരിക്കാനെത്തിയ നഴ്‌സാണ് കൂട്ടബലാത്സംഗത്തിനിരയായത്. രോഗിയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ് നഴ്സിനെ ബലാത്സംഗം ചെയ്തത്.
തിങ്കളാഴ്‌ച നഴ്സിനു നേരേ വീണ്ടും പീഡനശ്രമം നടന്നതോടെ ഭര്‍ത്താവിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തി പരാതി നല്‍കുകയുമായിരുന്നു. ഹോട്ടല്‍ സ്യൂട്ടില്‍ രോഗിക്കൊപ്പം ഉണ്ടായിരുന്ന നീരജ് (25), രാജന്‍ (23) എന്നിവരെ പോലീസ് അറസ്‌റ്റുചെയ്‌തു.
സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതി രണ്ട് മാസം മുമ്പാണ് ഹോട്ടലില്‍ താമസിക്കുന്ന ഹൃദ്രോഗിയായ സ്‌ത്രീയെ പരിചരിക്കാനെത്തുന്നത്. നീരജ് എന്നയാള്‍ എട്ട് വര്‍ഷമായും രാജന്‍ മൂന്ന് മാസമായും രോഗിണിക്കൊപ്പമുണ്ടായിരുന്നു.