ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം

പോലീസ് സംരക്ഷണത്തില്‍ കന്യാസ്ത്രീകള്‍ മദര്‍സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോയി.

Nuns did not get bail, Nuns Arrest, Kerala Nuns Arrest, Left Group Nun Arrest issue, ഇടത് സംഘം ഛത്തീസ്ഗഡില്‍
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ഓഗസ്റ്റ് 2025 (18:59 IST)
ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയത്. പോലീസ് സംരക്ഷണത്തില്‍ കന്യാസ്ത്രീകള്‍ മദര്‍സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോയി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എംപി ജോണ്‍ ബ്രിട്ടാസ് എന്നീ നേതാക്കള്‍ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ കാണുകയും സംസാരിക്കുകയും ചെയ്തു.

മനുഷ്യക്കടത്ത്, മത പരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങളാണ് കന്യാസ്ത്രീകള്‍ക്ക് മേല്‍ ഉണ്ടായിരുന്നത്. കടുത്ത ഉപാധികള്‍ ഇല്ലാതെയാണ് ഇവര്‍ക്ക് ജാമ്യം കോടതി അനുവദിച്ചത്. മൂന്നു ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്. 50000 രൂപയുടെ രണ്ടാള്‍ ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍, രാജ്യം വിട്ടു പോകരുത് എന്നീ ഉപാധികളാണ് ജാമ്യ വ്യവസ്ഥയില്‍ ഉള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :