മുംബൈ|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (09:48 IST)
മുഖ്യമന്ത്രി മോഹമില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ജനങ്ങള്‍ നല്‍കുന്ന സ്‌നേഹത്തില്‍ താന്‍ തൃപ്‌തനാണ്. മുഖ്യമന്ത്രി പദവി സ്വപ്‌നം കാണുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്നതായി ഏതാനും ആഴ്‌ചകള്‍ക്ക് മുന്‍പ് ഉദ്ധവ് സൂചന നല്‍കിയിരുന്നു.
എന്നാല്‍
ബിജെപി- ശിവസേന സീറ്റ് തര്‍ക്കം പരിഹരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഉദ്ധവ് തന്റെ മുന്‍ നിലപാട് തിരുത്തിയത്. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെയുടെ വസതിയില്‍ എത്തിയ വര്‍ക്കാരി സമാജ് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.