ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (09:04 IST)
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്നാം മുന്നണി പ്രതീക്ഷിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ഷായുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വെള്ളപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം മുന്നണിയുടെ നേതൃത്വം പുതിയ പാര്‍ട്ടിക്കായിരിക്കും. ഭൂരിപക്ഷ സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ഈ പാര്‍ട്ടിയില്‍നിന്നാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.
ഒരു സ്വകാര്യ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെള്ളപ്പള്ളി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ബിജെപിക്ക് ഇപ്പോഴുള്ളതിനെക്കാള്‍ വളര്‍ച്ചക്ക് സാഹചര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. ഈ സാഹചര്യത്തിലാണ് മൂന്നാം മുന്നണി പ്രസക്തമാകുന്നതെന്നും വെള്ളാപ്പള്ളി വ്യകത്മാക്കി. കേരളത്തില്‍ മൂന്നാം ചേരിക്ക് സാധ്യതയുണട്. എന്നാല്‍ അതിന് എസ്.എന്‍.ഡി.പി യോഗം മുന്‍ കൈയെടുക്കില്ല. കേരളത്തില്‍ ഹിന്ദു കൂട്ടായ്മ വേണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുന്നവരുമാണ് എസ്.എന്‍.ഡി.പി
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളിപ്പെടുത്തി. അതേസമയം പ്രധാനമന്ത്രിയുമായുള്ളകൂടിക്കാഴ്ച ശുഭകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയെ എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ആര്‍.എസ്.എസിന്റെ കൂടി പിന്തുണയോടെയാണ് വെള്ളാപ്പള്ളിയുമായി ബി.ജെ.പി കേന്ദ്രനേതൃത്വം സഖ്യത്തിനുള്ള നീക്കം നടത്തുന്നു എന്നതിന്റെ സൂചനയായി ഗുരുമൂര്‍ത്തിയുടെ സാന്നിധ്യം.