ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (18:33 IST)
നമ്മുടെ ദേശീയപാതകളുടെ ഇരുവശങ്ങളിലും ഇനിമുതല്‍ പച്ചപ്പും ഹരിതാഭയും നിറയും. ഹരിത ദേശീയപാതാനയത്തിന് അനുമതി നല്കിയതോടെയാണ് ഇത്. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ദേശീയപാതകളുടെ ഇരുവശവും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കും. ഡല്‍ഹിയില്‍ ഹരിതദേശീയപാതാനയം പ്രഖ്യാപിച്ച് ദേശീയ ഉപരിതല ഗതാഗതമന്ത്രി നിതിന്‍
ഗഡ്‌ഗരിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി 1000 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, പ്രാദേശിക സംഘടനകള്‍, കര്‍ഷകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ആയിരിക്കും ദേശീയപാതകളുടെ വശങ്ങളില്‍ പച്ചപ്പ് നിറയ്ക്കുക.
ഹരിതദേശീയപാത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് രൂപം നല്കിയിരിക്കുന്നത്. ഗഡ്‌കരിയുടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഇത്. പദ്ധതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍
മുപ്പത്തിമൂന്ന് ലക്ഷം കിലോമീറ്ററാണ് ഇന്ത്യയിലെ ആകെ റോഡുകള്‍. അതില്‍, 96, 000 കിലോമീറ്റര്‍ ആണ് ദേശീയ പാത.