നിർഭയ കേസ്: വധശിക്ഷ നടപ്പിലാക്കുന്നത് വൈകും, പവൻ കുമാർ ഗുപ്തയുടെ തിരുത്തൽ ഹർജി പരിഗണിക്കുന്നത് മാർച്ച് ആറിന്

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 29 ഫെബ്രുവരി 2020 (13:07 IST)
ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും വൈകും. പ്രതി പവൻ കുമാർ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് മാർച്ച് ആറിനാണ് എന്നാണ് റിപ്പോർട്ടുകൾ. വധശിക്ഷ ജീവപര്യമാക്കി കുറക്കുണം എന്ന് ആവശ്യപ്പെട്ടാണ് പവൻ കുമാർ ഗുപ്തത സുപ്രീം കോടതിയിൽ ഹർജി സമീച്ചിരിക്കുന്നത്.

സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കന്ന കേസുകളുടെ പട്ടികയിലാണ് ഇത് സംബന്ധിച്ച് വിവരം ഉള്ളത്. കബ്യൂട്ടർ ജനറേറ്റ് ചെയ്യുന്ന പട്ടികയിൽ പവൻ കുമാർ ഗുപ്തയുടെ ഹർജി മാർച്ച് ആറിന് പരിഗണിക്കും എന്നാണ് വിവരം ഉള്ളത്. അങ്ങനെയെങ്കിൽ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നത് വൈകും.

മാർച്ച് മൂന്നിന് പുലർച്ചെ ആറിന് വധശിക്ഷ നടപ്പിലാക്കാനാണ് ഡൽഹി പാട്യാല ഹൗസ് കൊടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുത്തൽ ഹർജി ഉടൻ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും. തിരുത്തൽ ഹർജി തള്ളിയാൽ തന്നെ പവൻ കുമാറിന് രാഷ്ട്രപതിക്ക് ദയാഹർജി നൽകാനുള്ള അവസരം ഉണ്ട്.

തിരുത്തൽ ഹാർജി കോടതി തള്ളിയ ഉടൻ തന്നെ പ്രതി രാഷ്ട്രപതിക്ക് ദയാഹാർജി നൽകിയേക്കും അങ്ങനെയെങ്കിൽ ദയാഹർജി തള്ളിയ ശേഷം 14 ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പിലാക്കൻ സാധിക്കു. പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പിലാക്കാനാകൂ എന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :