ബ്രേക്കിംഗ് ന്യൂസുകള്‍ ഇനി ദൂരദര്‍ശനു മാത്രം!

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (17:19 IST)
സ്വകാര്യ ചാനലുകളുടെ പ്രളയത്തില്‍ മുങ്ങിപ്പോയ പാവം ദൂരദര്‍ശനേ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ദൂരദര്‍ശനും ആള്‍ ഇന്ത്യ റേഡിയോയിക്കും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക താങ്ങുമായാണ് വരുന്നത്. ഇനിമുതല്‍ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആദ്യം പുറത്തുവിടുക ദൂരദര്‍ശന്‍ അകാശവാണി തുടങ്ങിയ സര്‍ക്കാര്‍ പ്രക്ഷേപണ മാധ്യമങ്ങള്‍ വഴി മാത്രമായിരിക്കും.

ദൂരദര്‍ശനില്‍ ഫ്‌ളാഷ്‌ പോയ ശേഷം മാത്രമേ വിവരം മറ്റ്‌ ചാനലുകള്‍ക്ക്‌ നല്‍കാവൂ എന്നാണ്‌ നിര്‍ദേശം. സ്വകാര്യചാനലുകളുടെ മത്സരത്തില്‍ മുഖം നഷ്‌ടമായിരിക്കുന്ന ദൂരദര്‍ശനെയും റേഡിയോയേയും രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ്‌ നടപടി. ഇക്കാരയ്ം ചൂണ്ടിക്കാട്ടി വാര്‍ത്താവിതരണ പ്രക്ഷേപ മന്ത്രാലയം സെക്രട്ടറി ബിമല്‍ ജല്‍ക്കാ എല്ലാ വകുപ്പ്‌ നേതാക്കള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഉത്തരവ്‌ നല്‍കിയതായിട്ടാണ്‌ വിവരം.

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം മന്ത്രിമാരുടെ എക്‌സ്ക്ലുസീവ്‌ അഭിമുഖങ്ങള്‍, സര്‍ക്കാര്‍ വകുപ്പുമായി ബന്ധപ്പെട്ട പ്രാധാന്യ്മുള്ള ഏറ്റവും പുതിയ കാര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ ചാനലുകള്‍ക്ക്‌ ആദ്യം നല്‍കാനാണ്‌ നിര്‍ദേശത്തിലുള്ളത്‌. ദൂരദര്‍ശനില്‍ ഫ്ലാഷ് ന്യൂസ് വന്നതിനു ശേഷമേ ആ വാര്‍ത്തകള്‍ മറ്റു ചാനലുകള്‍ക്ക് നല്‍കാവു എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചാനലുകളുടെ മത്സരത്തില്‍ പ്രചാരം നഷ്‌ടമായത്‌ ദൂരദര്‍ശന്റെ പിടിച്ച്‌നില്‍പ്പ്‌ ഗതികേടിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങളുടെ ഭഗമായാണ് സര്‍ക്കാരിന്റെ ഈ നടപടി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :