ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ശനി, 14 മെയ് 2016 (17:28 IST)
എഴുപതുകാരിയായ വീല്‍ചെയര്‍ യാത്രക്കാരിയെ സൗകര്യക്കുറവിന്റെ പേരില്‍ ഇറക്കിവിട്ട് എയര്‍ ഇന്ത്യയുടെ ക്രൂരത. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് രാജേഷ് ശുക്ലയെന്ന സ്ത്രീയെ
എയര്‍ഇന്ത്യാ അധികൃതര്‍ വിമാനത്തിന്‍ നിന്നും ഇറക്കിവിട്ടത്.
പേരക്കുട്ടിയുടെ ആദ്യ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലേക്കു പോവുകയായിരുന്നു രാജേഷ് ശുക്ല. എയര്‍ ഇന്ത്യയുടെ 101 വിമാനത്തിലാണ് ഇവര്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ തലേദിവസം ഒരു സര്‍വീസ് റദ്ദാക്കേണ്ടി വന്നതിനാല്‍ പരിമിതമായ സൗകര്യം മാത്രമേയുള്ളൂവെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ ഇവരെ അറിയിക്കുകയായിരുന്നു.
രാജേഷ് ശുക്ലയുടെ മകളായ രൂപാല്‍ തേര ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് ഹീത്രു എയര്‍പോര്‍ട്ട് വഴിയുള്ള മറ്റൊരു വിമാനത്തില്‍ രാജേഷ് ശുക്ല ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നത്.