ഇടപെടലുമായി ആര്‍ബിഐ വീണ്ടും; പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തെത്തും

ആര്‍ബിഐ വീണ്ടും; പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തെത്തും

 10 notes , RBI , Reserve Bank , printing , not banned , sex , ആർബിഐ , പത്തുരൂപ , മഹാത്മാഗാന്ധി സീരിസ് , ആയിരം രൂപ
മുംബൈ| jibin| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (20:47 IST)
അഞ്ഞൂറ് രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ പുതിയ നോട്ടുകൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് (ആർബിഐ) വ്യക്തമാക്കി.

ഇപ്പോഴുള്ള നോട്ടുകൾ പിൻവലിക്കാതെ പുതിയ നോട്ടുകള്‍ പുറത്തിറക്കാനാണ് ആര്‍ബിഐയുടെ തീരുമാനം. സുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ലാത്തെ തരത്തിലാകും നോട്ടുകളുടെ നിര്‍മാണം. അതേസമയം, പുതിയ നോട്ടുകള്‍ എന്നാണ് പുറത്തുവരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

മഹാത്മാഗാന്ധി സീരിസ് – 2005ലെ പുതിയ നോട്ടുകൾ അച്ചടിക്കുമ്പോൾ ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പിനൊപ്പം അവയിലെ നമ്പർ പാനലിൽ ‘എൽ’ എന്ന അക്ഷരം ഉൾപ്പെടുത്തും.

നോട്ടിന്റെ പിൻവശത്ത് അച്ചടിച്ച വർഷം 2017 എന്ന് രേഖപ്പെടുത്തും. വലിപ്പം കൂടിവരുന്ന നിലയിലായിരിക്കും നമ്പറുകൾ രേഖപ്പെടുത്തുക. ആദ്യത്തെ മൂന്നു നമ്പറുകൾ ഒരേ വലിപ്പത്തിലായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :