നെറ്റ്‌ ന്യൂട്രാലിറ്റി; ട്രായ് വെബ്‌സൈറ്റ്‌ അനോണിമസ്‌ ഇന്ത്യ ഹാക്കു ചെയ്‌തു

ന്യൂഡല്‍ഹി| VISHNU N L| Last Updated: ചൊവ്വ, 17 ഡിസം‌ബര്‍ 2019 (11:38 IST)
നെറ്റ്‌ ന്യൂട്രാലിറ്റി വിവാദം ചൂടുപിടിച്ചിരിക്കെ ടെലികോം റെഗുലേറ്ററി അതോറിറ്റ്‌ ഓഫ്‌ ഇന്ത്യയുടെ (ട്രായ്‌) വെബ്‌സൈറ്റ്‌ അനോണിമസ്‌ ഇന്ത്യ ഹാക്കു ചെയ്‌തു. നെറ്റ്‌ ന്യൂട്രാലിറ്റി എടുത്ത്‌ കളയുന്നത്‌ സംബന്ധിച്ച്‌ ട്രായ് നടത്തിയ ഓണ്‍ലൈന്‍ ഫോറത്തിലേക്ക് മെയില്‍ അയച്ചവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അനോണിമസ് ഹാക്കിംഗ് നടത്തിയത്.

വീണ്ടും സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും അനോണിമസ്‌ ഇന്ത്യ മുന്നറിയിപ്പ്‌ നല്‍കി. നെറ്റ്‌ ന്യൂട്രാലിറ്റ്‌ അട്ടിമറിക്കുന്നതിനെതിരെ ഇമെയില്‍ അയച്ച പത്ത്‌ ലക്ഷത്തിലധികം പേരുടെ ഇമെയില്‍ ഐഡികള്‍ ട്രായ്‌ ഇന്ന്‌ പുറത്തുവിട്ടിരുന്നു. ഇത്‌ ഉപയോക്‌താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്ന്‌ ആരോപിച്ചാണ്‌ ഹാക്കിംഗ്‌. ഇമെയില്‍ ഐഡികള്‍ പുറത്ത്‌ വിട്ടത്‌ സ്‌പാം മെയില്‍ അയയ്‌ക്കുന്നവര്‍ക്കും സഹായകമാകുമെന്ന്‌ അനോണിമസ്‌ ആരോപിച്ചു. സൈറ്റ്‌ ഹാക്ക്‌ ചെയ്‌ത അനോണിമസ്‌ ഇന്ത്യ ട്വിറ്ററിലൂടെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :