നാഗ്പുര്‍|
VISHNU N L|
Last Updated:
ചൊവ്വ, 28 ഏപ്രില്‍ 2015 (17:53 IST)
നേപ്പാളില്‍ ഭൂചലനം ഉണ്ടായപ്പോള്‍ സഹായഹസ്തവുമായി ആദ്യം ഓടിയെത്തിത് ഇന്ത്യ ആയിരുന്നു. ശക്തനായ അയല്‍ക്കാരന്‍ ചെയ്യേണ്ട ഉത്തരവാദിത്തം തന്നെ ആയിരുന്നു അത്. എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. നേപ്പാളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപതിനായിരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോയി എന്നായിരുന്നു പ്രചാരണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അവിടെ പോയി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ വരെ ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നീടാണ് സത്യം പുറത്ത് വന്നത്. സത്യം പറഞ്ഞത് ആര്‍എസ്എസ് തന്നെ
ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഷൈന എൻസി തന്റെ ട്വി്റ്ററില്‍ കുറിച്ചിട്ട വാക്കുകളാണ് ആര്‍എസ്എസ്സുകാര്‍ ഒന്നടങ്കം ഏറ്റ് പിടിച്ചത്. ഇരുപതിനായിരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. പക്ഷേ മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലെന്നായിരുന്നു പരാതി. ആര്‍എസ്എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും ഷൈന എന്‍സി ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെ മലയാളത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍ എസ് എസ് അനുകൂലികള്‍ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ സംഗതി ഗുലുമാലായി എന്ന് കണ്ടതോടെ നേപ്പാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു എന്ന രീതിയില്‍ മാധ്യമങ്ങള്‍ പെരുപ്പിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് വിശദീകരിച്ച് ആര്‍എസ്എസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് വന്നതോടെ എല്ലാം അവസാനിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയകളിലെ സങ്കികളെ കളിയാക്കിക്കൊണ്ട് വലിയ പ്രചാരണമാണ് നടന്നത്.
ആ ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു തുടക്കം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം കണ്ടെത്തിയായിരുന്നു ചിലരുടെ പ്രതികരണം.
അതിനു പിന്നാലെ വി ടി ബല്‍റാം എം എല്‍ എയും ഈ നീക്കത്തില്‍ പങ്ക് ചേര്‍ന്നു. പതിനായിരങ്ങള്‍ ഒറ്റ നിമിഷം കൊണ്ട് ഒന്നുമില്ലാത്തവരായി മാറുമ്പോള്‍, സ്വന്തം സംഘടനയുടെ പ്രൊമോഷനുവേണ്ടി ഫോട്ടോഷോപ്പും എടുത്ത് ഇറങ്ങിയിരിക്ക്യാണ് കുറേ കൂതറകള്‍ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തന്റെ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. പണം നല്‍കാനുള്ള സന്നദ്ധത നേതൃത്വത്തെ അറിയിച്ചെന്നും ബല്‍റാം പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.