1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Nepal against india

വീണ്ടും പ്രകോപനവുമായി നേപ്പാള്‍; ബീഹാറില്‍ നടക്കുന്ന ഡാമിന്റെ അറ്റകുറ്റപ്പണി തടഞ്ഞു

Nepal
അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനമായി നേപ്പാള്‍. ബീഹാറില്‍ നടക്കുന്ന ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാള്‍ തടഞ്ഞു. ബീഹാര്‍ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജാ ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെ പുതിയ നടപടി.
 
ചരിത്രത്തില്‍ ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി ഉണ്ടാകുന്നത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് സഞ്ജയ് ജാ പറഞ്ഞു.
About Writer
ശ്രീനു എസ്