ആത്മഹത്യാ നിരക്കില്‍ കേരളം നാലാം സ്ഥാനത്ത്; 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത് പതിനായിരത്തിലധികം ആത്മഹത്യകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (15:07 IST)
ആത്മഹത്യാ നിരക്കില്‍ കേരളം നാലാം സ്ഥാനത്ത്. നേഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്കാണിത്. 2020ന് ശേഷം കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം കൂടിയതായാണ് കണക്കുകള്‍ പറയുന്നത്. 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത് പതിനായിത്തിലധികം ആത്മഹത്യകളാണ്. 2022ലെ കണക്കുകള്‍ പ്രകാരമാണ് ആത്മഹത്യാ നിരക്കില്‍ കേരളം നാലാം സ്ഥാനത്തെത്തിയത്. സിക്കിം, ആന്റമാന്‍ നിക്കോബര്‍ ദ്വീപുകള്‍, പുതുച്ചേരി എന്നിവയ്ക്കു പിന്നിലാണ് കേരളം.

2020ല്‍ കേരളത്തില്‍ 8500 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2021ല്‍ 9549 പേര്‍ ആത്മഹത്യ ചെയ്തു. 2022ലെത്തിയപ്പോള്‍ 10162 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്. 489 പേരാണ് ഇവരിടെ മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :