ബിജെപി നേതാക്കള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്ന്; പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക

ബിജെപി നേതാക്കള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്ന്; പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക

  BJP , Congress , Diya Shetkar , Mahila Congress state secretary , കോണ്‍ഗ്രസ് , ബലാത്സംഗം , ദിയാ ഷെട്ട്‌കര്‍ , പീഡനം , ശിരോദ്കര്‍
പനജി| jibin| Last Modified തിങ്കള്‍, 5 നവം‌ബര്‍ 2018 (15:02 IST)
ബിജെപി നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ഗോവ മഹിള കോണ്‍ഗ്രസ് സെക്രട്ടറി ദിയാ ഷെട്ട്കര്‍. ബിജെപി നേതാവ് സുഭാഷ് ശിരോദ്കറിന്റെ അനുയായികളില്‍ നിന്നാണ്
ഫോണിലൂടെ ഭീഷണി ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു.

ഭീഷണിപ്പെടുത്തിയ സംഭവം വ്യക്തമാക്കി പരാതി നല്‍കിയെങ്കിലും പൊലീസ് അര്‍ഹിക്കുന്ന പ്രാധാന്യം പരാതിക്ക് നല്‍കുന്നില്ലെന്നും ദിയാ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഫോണിലൂടെയാണ് കൂട്ടബലാത്സംഗം ചെയ്യുമെന്ന ഭീഷണി ലഭിച്ചത്. ശിരോദ്കറിന്റെ അനുയായിയെന്ന് പരിചയപ്പെടുത്തിയ ശേഷമാണ് മോശമായി ഇയാള്‍ പെരുമാറിയത്.

ശിരോദ്കറിനെതിരെ പ്രചരണം നടത്തുകയോ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കുകയോ ചെയ്താല്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നും ദിയാ വ്യക്തമാക്കി.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന ശിരോദ്കര്‍ അടുത്തിടെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതോടെ നിരവധി രാഷ്‌ട്രീയ പ്രശ്‌നങ്ങളും വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഭീഷണിയും ഉര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :