അനുബന്ധ വാര്‍ത്തകള്‍
- നടന്നത് വധശ്രമമെന്ന് സർക്കാർ കോടതിയിൽ, വിമാനത്തിൽ പ്രതിഷേധിച്ചവരെ റിമാൻഡ് ചെയ്തു
- ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടുമെന്ന് കെ മുരളീധരൻ
- ഇ പി ഊതിയാൽ പറക്കുന്നതാണോ ഊത്തൻമാർ, പരിഹാസവുമായി എം എം മണി
- മത്സരിച്ചത് ജോ ജോസഫിനെതിരെയല്ല, പിണറായിക്കും കൂട്ടർക്കുമെതിരെ, തൃക്കാക്കരയിലേത് കെ റെയിലിനെതിരെയുള്ള താക്കീതെന്ന ഉമാ തോമസ്
- അപ്പോഴും പറഞ്ഞില്ലേ, പോരണ്ടാ പോരണ്ടാന്ന്.. യുഡിഎഫ് വിജയം ആഘോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ
നാളെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം, എല്ലാ എം പിമാരോടും ഉടൻ ഡല്ഹിയിലെത്താൻ നിർദേശം
ഡൽഹിയിലെ എഐസിസി ഓഫീസിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെ ഇന്നും കടുത്ത പ്രതിഷേധമാണ് ഡൽഹിയിൽ ഉണ്ടായത്.
എല്ലാ പാർട്ടി എംപിമാരോടും ഉടനെ തന്നെ ഡൽഹിയിലെത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം. നാളെ സംസ്ഥാന രാജ്ഭവനുകൾ കോൺഗ്രസ് ഉപരോധിക്കും. വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ് നേതൃത്വം നിർദേശം നൽകി.