അഭിറാം മനോഹർ|
Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (19:14 IST)
ഇന്ത്യയിലെ എട്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മൊത്തം ആസ്തി 8,829.16 കോടി രൂപയാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട്. 2021-22 വര്‍ഷത്തെ കണക്കാണിത്. ബിജെപി, എന്‍സിപി, ബിഎസ്പി,സിപിഐ,സിപിഎം,എഐടിസി,എന്‍പിഇഎഫ് എന്നീ എട്ട് പാര്‍ട്ടികളുടെ ആസ്തിയാണ് പുറത്തുവിട്ടത്.
2020-21ല്‍ 4,990 കോടി രൂപ ആസ്തിയുണ്ടായിരുന്ന ബിജെപിക്ക് 2021-22ല്‍ എത്തുമ്പോള്‍ ആസ്തിയില്‍ 21 ശതമാനം വര്‍ധനവാണുണ്ടായത്. 6046 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസ്സിന്റെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം ഉയര്‍ന്ന് 805 കോടിയായി. ബിഎസ്പിയുടെ ആസ്തി 2020-21ല്‍ 733 കോടിയായിരുന്നത് കുറഞ്ഞ് 690 കോടിയായി മാറി. തൃണമൂല്‍ കോണ്‍ഗ്രസിന്റേത് 182ല്‍ നിന്നും 458 കോടിയായി ഉയര്‍ന്നു. 152 ശതമാനത്തിന്റെ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ടുണ്ടായത്.