വിമാനത്തിലെ ശുചിമുറിയിലിരുന്ന് പുകവലിച്ചു; ലാന്‍ഡിംഗിനു പിന്നാലെ യാത്രക്കാരനെ അറസ്‌റ്റ് ചെയ്‌തു

വിമാനത്തിലെ ശുചിമുറിയിലിരുന്ന് പുകവലിച്ചു; ലാന്‍ഡിംഗിനു പിന്നാലെ യാത്രക്കാരനെ അറസ്‌റ്റ് ചെയ്‌തു

  smokimg , police , indigo flight  , man caught smoking , പുകവലി , പൊലീസ് , വിമാനം , യാത്രക്കാരന്‍
പനജി| jibin| Last Updated: വ്യാഴം, 27 ഡിസം‌ബര്‍ 2018 (11:15 IST)
വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച യാത്രക്കാരനെ പിടികൂടി സിആര്‍പിഎഫിന് കൈമാറി.
ക്രിസ്തുമസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ ആര്‍ഇ-947 വിമാനത്തിലാണ് സംഭവം.

ശുചിമുറിയില്‍ നിന്നും സിഗരറ്റിന്റെ കടുത്ത ഗന്ധം പുറത്തുവന്നതോടെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ വിവരം പൈലറ്റിനെ അറിയിച്ചു. വിമാനത്തില്‍ പുകവലി നിരോധിച്ചിട്ടുള്ള നിര്‍ദേശം അറിയിച്ചിട്ടും ഇയാള്‍ പുകവലി തുടരുകയയിരുന്നു.

ഗോവയില്‍ വിമാനം അടിയന്തിരമായി ഇറക്കിയതിനു പിന്നാലെ ജീവനക്കാര്‍ വിവരം അധികൃതരെ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്‌ത ഉടന്‍ ഇയാളെ പൊലീസിന് കൈമാറി. യാത്രക്കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍
ചെയ്തു.

കഴിഞ്ഞ ആഴ്ച വിസ്താര വിമാനത്തില്‍ വച്ച് ഒരു യാത്രക്കാരന്‍ പുകവിക്കണമെന്ന് ശഠിച്ചതിനെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ മൂന്ന് മണിക്കൂറോളമാണ് വിമാനം പിടിച്ചിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :