കാര്‍ഗില്‍ രക്തസാക്ഷിയുടെ വാക്കുകള്‍ കടമെടുത്ത മോഡി വിവാദത്തിലായി

പലംപൂര്‍| VISHNU.NL| Last Updated: ചൊവ്വ, 29 ഏപ്രില്‍ 2014 (16:05 IST)
ഹിമാചല്‍ പ്രദേശിലെ പലംപൂരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെ കാര്‍ഗില്‍ രക്ത സാക്ഷിയായ ക്യാപ്റ്റണ്‍ വിക്രം ഭദ്രയുടെ വാക്കുകള്‍ ഉപയ്യൊഗിച്ചതിനെതിരെ വിക്രം ഭദ്രയുടെ കുടുംബങ്ങള്‍ രംഗത്തെത്തി.

ഭദ്രയുടെ അമ്മ കമലകാന്ത് ഭദ്ര എഎപി ടിക്കറ്റില്‍ സമീപ മണ്ഡലമായ ഹമീര്‍പൂരില്‍ മത്സരിക്കുന്നുമുണ്ട്. മരണാനന്തര ബഹുമതിയായി പരമവീര ചക്ര നല്‍കി രാജ്യം ആദരിച്ച സിനികനായിരുന്നു വിക്രം ഭദ്ര

പെപ്സി കമ്പനിയുടെ പഴയ പരസ്യ വചകമായ ‘യേ ദില്‍ മാങ്കേ മോര്‍‘ എന്ന വാചകം യുദ്ധത്തിനിടയില്‍ തന്റെ സൈനികരെ പ്രചോദിപ്പിക്കുന്നതിന് പതിവായി ഉപയോഗിച്ചിരുന്നു.

ഇത് മോഡി കടമെടുത്തതാണ് അദ്ദേഹത്തിന്റെ കുടുംബാങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.ക്യാപ്റ്റന്‍ ഭദ്രയുടെ പേര് ബിജെപി രാഷ്ട്രീയ വത്കരിച്ചത് ശരിയായില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് ജിഎല്‍ ഭദ്ര
പറഞ്ഞു.

'ഞാന്‍ നിങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നത്. നിങ്ങളെ സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിന് നിങ്ങള്‍ 60 വര്‍ഷം നല്‍കി. എനിക്ക് 60 മാസം നല്‍കാന്‍ നിങ്ങള്‍ക്കാവില്ലേ? യേ ദില്‍ മാങ്കേ മോര്‍.

എനിക്ക് 60 മാസം നല്‍കുക. രാജ്യത്തിനു വേണ്ടിയാണ് മരിച്ചത്. അദ്ദേഹം പറഞ്ഞിരുന്ന യേ ദില്‍ മാങ്കേ മോര്‍ ഞാനും ആവര്‍ത്തിക്കുന്നു. ഹിമാചലിലെ നാലു സീറ്റുകളും എനിക്കു വേണം. രാജ്യത്ത് 300 താമരകള്‍ വിരിയിക്കണം. മോഡി പറഞ്ഞു.

രക്തസാക്ഷികളോട് മോഡിക്ക് കടപ്പാടുണ്ടെങ്കില്‍ കമലകാന്തിനെതിരായ സ്ഥാനാര്‍ഥിയെ ബിജെപി പിന്‍വലിക്കണമായിരുന്നു എന്നാണ് അവരുടെ കുടുംബം വിഷയത്തോട് പ്രതികരിച്ചത്. എന്നാല്‍ കമലകാന്ത് ബിജെപിയില്‍ ചേരുകയായിരുന്നു വേണ്ടതെന്നാണ് പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖിയുടെ മറുപടി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :