പനാജി|
jibin|
Last Modified ശനി, 28 ജനുവരി 2017 (20:21 IST)
ഗോവയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പയറിനെ വിശ്വസമില്ലാതെ എന്തിന് കളിക്കാൻ വരുന്നു എന്ന് കെജ്രിവാളിന്റെ നിലപാടിനെ പരോക്ഷമായി വിമർശിച്ച് മോദി ചോദിച്ചു.
പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനായി
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് മേൽ സമർദ്ദം ചെലുത്തി എന്ന ആം ആദ്മിയുടെ ആരോപണത്തിന് എതിരെയായിരുന്നു മോദിയുടെ വിമർശനം.
ബിജെപി ഭരണത്തിൽ മാത്രമേ ഗോവയുടെ വികസനം സാധ്യമാകു. ഗോവയുടെ വികസന തുടർച്ചയ്ക്ക് ബിജെപിക്ക് വോട്ട് ചെയ്യണം. ചെറിയ സംസ്ഥാനമായ ഗോവ മറ്റു വലിയ സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഗോവ മഹാനായ ഒരു പ്രതിരോധമന്ത്രിയെയാണ് നൽകിയത്. ലോകം ഇപ്പോഴും നമ്മൾ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ പുകഴ്ത്തുകയാണെന്നും മോദി
പറഞ്ഞു.
ഗോവയിൽ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.