‘എന്റെ നെഞ്ചിൽ തീയാണ്, ആരേയും വെറുതേ വിടില്ല’- പ്രധാനമന്ത്രി

Last Modified ഞായര്‍, 17 ഫെബ്രുവരി 2019 (17:42 IST)
പുൽവാമയിൽ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദയത്തിൽ തീയാണെന്നു മോദി പറഞ്ഞു. വീരമൃത്യു വരിച്ച സഞ്ജയ് കുമാർ സിൻഹ, രത്തൻ കുമാർ ഠാക്കൂർ എന്നിവർക്ക് ആദരമർപ്പിക്കുകയാണ്.

‘നിങ്ങളുടെ നെഞ്ചില്‍ തീയാളുന്ന പോലെ എന്റെ ഹൃദയത്തിലും തീയാണ്‘– ബിഹാറിലെ സർക്കാർ പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ജവാൻമാരുടെ കുടുംബത്തോടൊപ്പം രാജ്യമുണ്ട്. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാന്‍ തോക്കുകളും ബോംബുകളും നൽകുന്നവരെയും വെറുതെ വിടില്ല.– പ്രധാനമന്ത്രി വ്യക്തമാക്കി.

സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂർണവിശ്വാസമുണ്ട്. ഇത്തരം അക്രമങ്ങൾ കൊണ്ട് ഇന്ത്യയിൽ അസ്ഥിരത ഉണ്ടാക്കാനാകില്ല. അക്രമം നടത്തിയവർക്കു തക്കശിക്ഷ നൽകും. ശക്തമായ മറുപടി നല്‍കിയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് പാകിസ്ഥാന്റെ വിശ്വസിക്കുന്നതെങ്കില്‍ തെറ്റി. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :