1937ല്‍ ഹിറ്റ്‌ലര്‍ ചെയ്തത് നരേന്ദ്ര മോഡിയും ആവര്‍ത്തിച്ചു

ഹിറ്റ്‌ലറിനോട് ഐക്യം പ്രഖ്യാപിച്ച് നരേന്ദ്ര മോഡിയും

ന്യൂഡല്‍ഹി| Last Modified ശനി, 24 ഡിസം‌ബര്‍ 2016 (11:40 IST)
നാസി ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ 1937ല്‍ ചെയ്തത് അതേപടി ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ഇത്തവണ ഹിറ്റ്‌ലറിന്റെ സ്ഥാനത്ത് മോഡിയും നാസി ജര്‍മ്മനിയുടെ സ്ഥാനത്ത് ബി ജെ പി ഭരിക്കുന്ന ഇന്ത്യയുമാണെന്ന് മാറ്റം മാത്രം.

ചരിത്രം ആവര്‍ത്തിക്കുന്നത് കലണ്ടറിലാണ്. നാസി ജര്‍മ്മനിയില്‍ 1937ല്‍ ഹിറ്റ്‌ലറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആണ് ഹിറ്റ്‌ലറിന്റെ ചിത്രങ്ങളും ഹിറ്റ്‌ലര്‍ പറഞ്ഞ കാര്യങ്ങളും മാത്രം ഉള്‍പ്പെടുത്തി കലണ്ടര്‍ പ്രസിദ്ധപ്പെടുത്തിയത്. ഇത്തവണ ഇന്ത്യയില്‍ ഇത് അതേപടി ആവര്‍ത്തിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങള്‍ കലണ്ടറിലെ എല്ലാ പേജുകളിലും ഉള്‍പ്പെടുത്തിയാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കുന്ന കലണ്ടറിലെ എല്ലാ പേജുകളിലും പ്രധാനമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത്.

12 മാസങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുന്ന 12 പുറങ്ങളിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ വ്യക്തമാക്കുന്ന ഉദ്ധരണികളുമുണ്ട്. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന
മോഡിയുടെ ചിത്രമാണ് മെയ് മാസത്തെ ശ്രദ്ധേയമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :