നാനാ പടേകർ അന്തരിച്ചു
Nana Patekar
വിഖ്യാത സിനിമാകാരൻ നാനാ പടേകർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഗോവയിലെ വീട്ടിൽ വെച്ച് ബോധരഹിതനായി കാണപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹിന്ദി, മറാത്തി ഭാഷകളിലായി മികച്ച സിനിമകളിൽ അഭിനയിച്ചു. മഹാരാഷ്ട്രയിലാണ് നാനാ പടേക്കറുടെ ജനനം. തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു. മൂന്ന് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കി.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണയും നാനാ പടേക്കർ സ്വന്തമാക്കി. രജനികാന്ത് നായകനായ കാലയിൽ ആണ് അവസാനമായി അഭിനയിച്ചത്.
